Site icon Fanport

വൈകാതെ മാഡ്രിഡിലേക്ക് മടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നു- റൊണാൾഡോ

സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡ് നഗരത്തെ താൻ ഏറെ മിസ് ചെയ്യുന്നതായി ക്രിസ്റ്റിയാനോ റൊണാൾഡോ. ഏറെ വൈകാതെ മാഡ്രിഡിലേക് മടങ്ങാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും റൊണാൾഡോ വ്യക്തമാക്കി. സ്‌പെയിനിലെ ഏറെ പ്രശസ്തമായ മാർക ലെയേണ്ട അവാർഡ് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഫുട്‌ബോൾ സൂപ്പർ സ്റ്റാർ.

പത്ത് വർഷത്തെ റയൽ മാഡ്രിഡ് കരിയറിന് ശേഷം ഇറ്റലിയിൽ യുവന്റെസിലേക് മാറിയ ശേഷം ആദ്യമായാണ് മാഡ്രിഡ് നഗരത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത്. മാഞ്ചസ്റ്ററും മാഡ്രിഡും തനിക്ക് ഒരേ പോലെ പ്രിയപ്പെട്ടത് ആണെങ്കിലും തന്റെ മക്കൾ ജനിച്ച മാഡ്രിഡ് നഗരത്തോട് തനിക്ക് ഏറെ പ്രിയം ഉണ്ടെന്നും റൊണാൾഡോ വ്യക്തമാക്കി. ഏറെ യാത്രകൾ ചെയ്യുന്ന താൻ മാഡ്രിഡ് നഗരത്തെ പോലെ വളരെ കുറച്ച് നഗരങ്ങൾ മാത്രമാണ് കണ്ടിട്ടുള്ളത് എന്നും കൂട്ടിച്ചേർത്തു.

Exit mobile version