Site icon Fanport

വനിത ഫുട്ബോളിൽ ലിയോൺ തന്നെ ശക്തി!! വീണ്ടും ചാമ്പ്യൻസ് ലീഗ് കിരീടത്തിന് അരികെ

വനിതാ ഫുട്ബോളിലെ ഏറ്റവും വലിയ ശക്തികൾ തങ്ങൾ തന്നെ ആണെന്ന് ഒരിക്കൽ കൂടെ തെളിയിച്ച് കൊണ്ട് ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോൺ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ. ഇന്ന് നടന്ന രണ്ടാം പാദ ക്വാർട്ടറിൽ ജർമ്മനിയിൽ വെച്ച് വോൾവ്സ് ബർഗിനെ തകർത്താണ് ലിയോൺ സെമിയിലേക്ക് കടന്നത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ലിയോണിന്റെ വിജയം. അഗ്രിഗേറ്റ് സ്കോർ 6-3ഉം. ഇന്ന് ലിയോണിനായി ലെ സോമർ രണ്ട് ഗോളുകളും റെനാർഡ്, മറോസൺ എന്നിവർ ഒരോ ഗോളും നേടി.

കഴിഞ്ഞ മാസം നടന്ന ആദ്യ പാദ പോരാട്ടത്തിൽ വോൾവ്സ്ബർഗിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലിയോൺ തോൽപ്പിച്ചിരുന്നു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആവർത്തനമായിരുന്നു ഈ മത്സരം. ആ ഫൈനലിലും വോൾവ്സ്ബർഗിനെ ലിയോൺ തോൽപ്പിച്ചിരുന്നു. അവസാന മൂന്നു സീസണിലും ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീമാണ് ലിയോൺ. സെമിയിൽ ചെൽസിയോ പി എസ് ജിയോ ആകും ലിയോണിന്റെ എതിരാളികൾ.

Exit mobile version