ലുസ്നികി സ്റ്റേഡിയം, റൊണാൾഡോ, ഹെഡർ… ഇത് പുതിയ കഥയല്ല

- Advertisement -

ഇന്ന് മോസ്കോയിൽ ലുസ്നികി സ്റ്റേഡിയത്തിൽ മൂന്ന് മിനുട്ടുകളെ വേണ്ടി വന്നുള്ളൂ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വല ചലിപ്പിക്കാനും അതിലൂടെ രാജ്യാന്തര മത്സരങ്ങളിൽ യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾ സ്കോറർ എന്ന പട്ടത്തിൽ എത്താനും. അതെ വെറും മൂന്ന് മിനുട്ടുകൾ. ലൂസ്നിക്കി സ്റ്റേഡിയത്തിൽ റൊണാൾഡോയുടെ ആദ്യ മത്സരമല്ല ഇത് എന്ന തന്നെയാകും റൊണാൾഡോയെ കളിയുടെ തുടക്കത്തിലെ മികവിലേക്ക് ഉയർത്താനുള്ള കാരണം. ലൂസ്നിക്കി സ്റ്റേഡിയത്തിനും റൊണാൾഡോയ്ക്കും പറയാൻ പഴയ ഒരു കഥയും ഒരു ഹെഡറും ഉണ്ട്.

2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിലായിരുന്നു ആ കഥ. അന്ന് ലോക ഫുട്ബോളിന്റെ തലപത്തേക്ക് റൊണാൾഡോ കാലെടുത്ത് വെക്കുന്ന സമയം. ചാമ്പ്യൻസ് ലീഗ് ഫൈനലിനായി അലക്സ് ഫെർഗൂസന്റെ റെഡ് ഡെവിൾസിനൊപ്പം റൊണാൾഡൊ എതിർവശത്ത് ചെൽസിയും. അന്ന് ഇതെപോലെ ഒരു ഹെഡറാണ് കളിയെ ഉണർത്തിയത്. വെസ് ബ്രൗണിന്റെ ഹെഡറിൽ നിന്ന് ഒരു സ്പെഷ്യൽ റൊണാൾഡോ ഹെഡർ. അന്ന് പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരം വിജയിച്ച് റൊണാൾഡോയുടെ കരിയറിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം റൊണാൾഡോ ലുസ്നിക്കി സ്റ്റേഡിയത്തിൽ ഉയർത്തി.

അന്നെന്ന പോലെ 10 വർഷങ്ങൾക്ക് ഇപ്പുറവും ആ സ്റ്റേഡിയത്തിലേക്കുള്ള റൊണാൾഡോയുടെ വരവും ചരിത്രമായി. സാക്ഷാൽ പുസ്കാസിന്റെ ഗോൾ ടാലിയാണ് ഇന്ന് റൊണാൾഡോ നേടിയ ഹെഡറിലൂടെ മറികടന്നത്. ഇനി ഇരു ചരിത്രം കൂടെ ലുസ്നിക്കി സ്റ്റേഡിയത്തിൽ റൊണാൾഡോ ആഗ്രഹിക്കുന്നുണ്ടാകും. അത് ഈ ലോകകപ്പിന്റെ ഫൈനലിൽ ഇറങ്ങിക്കൊണ്ട് കിരീടം ഉയർത്തുക എന്നതാകും. ഇതേ സ്റ്റേഡിയം തന്നെയാണ് ലോകകപ്പ് ഫൈനലിനും വേദിയാകുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement