Site icon Fanport

ഇറ്റലിയിലേക്ക് കൂടു മാറാൻ ഒരുങ്ങി ലുകാകു

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുകാകു ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തനിക്ക് ഇനിയും തിളങ്ങാൻ കഴിയില്ല എന്ന തോന്നൽ ആണ് ലുകാലുവിനെ മാഞ്ചസ്റ്ററിൽ നിന്ന് അകറ്റുന്നത്. ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ ശൈലിയിൽ തനിക്ക് അവസരം ഇല്ല എന്ന് കരുതുന്നതിനാലാണ് ലുകാകു ക്ലബ് വിടാൻ ഒരുങ്ങുന്നത്.

ഇറ്റലിയിലേക്ക് ആകും ലുകാകു പോവുക. ഇറ്റാലിയൻ ക്ലബുകളുമായി ലുകാകു ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. നേരത്തെ ഇറ്റലിയിൽ കളിക്കാൻ ആഗ്രഹമുണ്ട് എന്ന് ലുകാകു പറഞ്ഞിരുന്നു. ഇന്റർ മിലാനോ യുവന്റസോ ആകും ലുകാകുവെ സ്വന്തമാക്കുക. ഇക്കാർഡിയെ ടീമിലെത്തിച്ച് പകരം ലുകാകുവിനെ ഇന്റർ മിലാൻ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡും ശ്രമിക്കുന്നുണ്ട്.

മൗറീനോ വൻ തുകയ്ക്ക് ക്ലബിലേക്ക് എത്തിച്ച ലുകാകുവിന് ഇത്ര കാലമായിട്ടും മാഞ്ചസ്റ്ററിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ആയിട്ടില്ല.

Exit mobile version