ലിവർപൂളിൽ ഒരു ലോകോത്തര അറ്റാക്കിംഗ് താരം കൂടെ!

ലിവർപൂൾ അവരുടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ വലിയ സൈനിംഗ് പൂർത്തിയാക്കി. പോർട്ടോ താരം ലൂയിസ് ഡിയസാകും ലിവർപൂളിലേക്ക് എത്തുന്നത്. കഴിഞ്ഞ കോപ അമേരിക്കയിൽ കൊളംബിയൻ ജേഴ്സിയിൽ അത്ഭുതങ്ങൾ കാണിച്ച താരമാണ് ഡിയുസ്.
20220130 164214

പോർട്ടോയുടെ താരത്തിനെ 65 മില്യണോളം നൽകിയാകും ലിവർപൂൾ സ്വന്തമാക്കുന്നത്. താരത്തിന്റെ മെഡിക്കൽ പൂർത്തിയാക്കി. 2027വരെയുള്ള കരാറിൽ താരം ഒപ്പുവെക്കും. താരം ആൻഫീൽഡിലേക്ക് അടുത്ത ആഴ്ച എത്തും.

2018 മുതൽ കൊളംബിയ സ്ക്വാഡിൽ ഉള്ള ഡിയസിന്റെ തലവര മാറും എന്ന് ആ ടൂർണമെന്റ് കഴിഞ്ഞ സമയത്ത് പ്രവചനമുണ്ടായിരുന്നു. അതാണ് ഇനി ലിവർപൂൾ ജേഴ്സിയിൽ കാണാൻ പോകുന്നത്‌. പോർച്ചുഗീസ് ക്ലബായ പോർട്ടോയുടെ ഒപ്പം 2019 മുതൽ ഡിയസ് ഉണ്ട്. അവർക്ക് വേണ്ടി മുപ്പതോളം ഗോളുകൾ നേടി.

Exit mobile version