Picsart 24 05 11 15 33 23 619

ഇന്ന് നിർണായക പോര്, പന്തിന്റെ ഡെൽഹിയും രാഹുലിന്റെ ലഖ്നൗവും നേർക്കുനേർ!!

ഇന്ന് ഐപിഎൽ പ്ലേ ഓഫ് യോഗ്യത നിർണയിക്കുന്ന പ്രധാന പോരാട്ടങ്ങളിൽ ഒന്ന് നടക്കുകയാണ്. ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഇന്ന് തോൽക്കുന്ന ടീം പുറത്താകും. ഇന്ന് ഡെൽഹിയിൽ വെച്ചാണ് മത്സരം നടക്കുന്നത്. രണ്ട് ടീമുകൾക്കും ഇത് ജീവന്മരണ പോരാട്ടമാണ്.

ഇപ്പോൾ 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഡെൽഹി ക്യാപിറ്റൽസ് ആറാമതും ലഖ്നൗ 12 മത്സരങ്ങളിൽ 12 പോയിന്റുമായി ഏഴാം സ്ഥാനത്തു നിൽക്കുകയാണ്. ഇന്ന് തോറ്റാൽ ഡെൽഹിയുടെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കും. ലഖ്നൗ ആണ് തോൽക്കുന്നത് എങ്കിൽ അവരുടെ പ്രതീക്ഷയും ഏതാണ്ട് അവസാനിക്കും.

വിജയിച്ചാലും ഇരുവർക്കും പ്ലേ ഓഫ് ഉറപ്പിക്കാൻ ആകില്ല. ഇരു ടീമുകൾക്കും നെറ്റ് റൺ റേറ്റ് വലിയ പ്രശ്നമാണ്. അതുകൊണ്ട് തന്നെ ജയിച്ചാലും വലിയ മാർജിനിൽ ജയിക്കുക പ്രധാനമാണ്. ഡെൽഹിക്ക് ഇത് അവസാന മത്സരമാണ്‌. ലഖ്നൗവിന് ഇത് കഴിഞ്ഞാൽ പിന്നെ മുംബൈ ഇന്ത്യൻസുമായി ഒരു മത്സരം കൂടെ ബാക്കിയുണ്ട്. ഇന്ന് ഡെൽഹിക്ക് അവരുടെ ക്യാപ്റ്റൻ പന്ത് സസ്പെൻഷൻ കഴിഞ്ഞ് ആദ്യ ഇലവനിൽ എത്തും.

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ജിയോ സിനിമയിൽ തത്സമയം കാണാം.

Exit mobile version