Picsart 22 10 15 17 41 30 661

ഗോകുലം കേരള ഞെട്ടി!! അത്ഭുത പ്രകടനവുമായി ലോർഡ്സ് എഫ് എ കേരള വനിതാ ലീഗ് കിരീടം സ്വന്തമാക്കി

കേരള വനിതാ ലീഗിൽ ഏവരെയും ഞെട്ടിച്ച് കൊണ്ട് ലോർഡ്സ് എഫ് എ കിരീടം നേടി. ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ലോർഡ്സ് എഫ് എ ഗോകുലത്തെ തോൽപ്പിച്ചത്. ഇത് ആദ്യമായാണ് ഗോകുലം കേരള ഇവിടെ കേരള വനിതാ ലീഗിൽ ഒരു മത്സരം പരാജയപ്പെടുന്നത്.

ലീഗ് ഘട്ടത്തിൽ ലോർഡ്സിനെ പരാജയപ്പെടുത്താൻ ഗോകുലത്തിന് ആയിരുന്നു എങ്കിലും ഫൈനലിൽ എത്തിയപ്പോൾ കളി മാറി. ഇന്ന് തുടക്കം മുതൽ ലോർഡ്സ് അവരുടെ എല്ലാം നൽകി പോരാടി‌. ആദ്യ ഗോൾ ഗോകുലം ആണ് നേടിയത് എ‌ങ്കിലും മുൻ ഗോകുലം താരം വിൻ നേടിയ്ക്ക് ഇരട്ട ഗോളുകൾ ലോർഡ്സിന് 2-1ന്റെ ലീഡ് നൽകി.

രണ്ടാം പകുതിയിലും അറ്റാക്ക് തുടർന്ന ലോർഡ്സ് കിരീടം ഉറപ്പിക്കുകയും ചെയ്തു. ഈ വർഷം ആദ്യമായാണ് ലോർഡ്സ് കേരള വനിതാ ലീഗിൽ കളിക്കുന്നത്.

വനിത ഫുട്ബോളിൽ അവസാന വർഷങ്ങളിൽ ഗോകുലത്തിന് ഉണ്ടായ ആധിപത്യത്തിന് ഈ ഫലം അവസാനമാകുമോ എന്ന് കണ്ടറിയണം. ഇന്ന് പരാജയപ്പെട്ടു എങ്കിലും ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലവും ഉണ്ടാകും. കേരളത്തെ പ്രതിനിധീകരിച്ച് ഗോകുലവും ലോർഡ്സ് എഫ് എയും ഇന്ത്യൻ വനിതാ ലീഗിൽ ഇറങ്ങും.

Exit mobile version