Site icon Fanport

ലിവർപൂൾ വനിതാ ടീമിന് പുതിയ ക്യാപ്റ്റൻ

ലിവർപൂൾ വനിതാ ടീമിന്റെ പുതിയ ക്യാപ്റ്റനായി ലിയാണ്ട്ര ലിറ്റിലിനെ തിരഞ്ഞെടുത്തു. 33കാരിയായ ലിയാണ്ട്രെ ഫയെ ലിറ്റിൽ ഈ സീസണിലാണ് ലിവർപൂളിൽ എത്തിയത്. ലിവർപൂളിന്റെ മുൻ ക്യാപ്റ്റൻ അടക്കം ടീമിലെ സീനിയർ താരങ്ങളിൽ പലരെയും മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീം സ്വന്തമാക്കിയതാണ് ക്ലബ് പുതിയ ക്യാപ്റ്റനെ തേടാൻ കാരണം.

ഡൊങ്കാസ്റ്റർ റോവേഴ്സിന്റെ താരവും ക്യാപ്റ്റനുമായിരുന്നു ലിറ്റിൽ ഇതുവരെ. അവസാബ അഞ്ചു സീസണുകളിലും ഡൊങ്കാസ്റ്ററിന്റെ താരമായിരുന്നു ലിറ്റിൽ. മുമ്പ് ലിങ്കൺ ലേഡീസിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version