Site icon Fanport

ലിവർപൂളിന്റെ മിനാമിനോ മൊണാക്കോയിലേക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിന്റെ അറ്റാക്കിങ് താരം മിനാമിനോ ക്ലബ് വിടും എന്ന് ഉറപ്പായി. താരം ഫ്രഞ്ച് ക്ലബായ എ എസ് മൊണാക്കോയിലേക്ക് ആകും പോകുന്നത്. അഞ്ചു വർഷത്തെ കരാർ മിനാമിനോ ഫ്രഞ്ച് ക്ലബിൽ ഒപ്പുവെക്കും. 15 മില്യൺ യൂറോയോളം ആണ് മിനാമിനോക്ക് ആയി മൊണാക്കോ നൽകുക. വോൾവ്സും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും താരം മൊണാക്കോ ആണ് തിരഞ്ഞെടുത്തത്.

കഴിഞ്ഞ സീസണിൽ ലിവർപൂളിനായി 10 ഗോളുകൾ നേടാൻ മിനാമിനോക്ക് ആയിരുന്നു. മൂന്ന് ഗോളുകൾ ലീഗിലും ബാക്ക് കപ്പ് കോമ്പിറ്റീഷനിലും ആയിരുന്നു വന്നത്. പുതുതായി നൂനസ് കൂടെ എത്തുന്നതോടെ മിനാമിനോയുടെ അവസരങ്ങൾ കുറയും എന്നതും താരം ക്ലബ് വിടാൻ കാരണമാണ്. 2020ൽ സാൽസ്ബർഗിൽ നിന്നായിരുന്നു താരം ലിവർപൂളിൽ എത്തിയത്. 27കാരൻ ലോണിൽ സതാമ്പ്ടണിലും കളിച്ചിരുന്നു.

Exit mobile version