Picsart 23 07 30 18 14 31 809

വീണ്ടും ഗോളടിച്ചു കൂട്ടി ലിവർപൂൾ

ഇന്ന് നടന്ന ക്ലബ് സൗഹൃദ മത്സരത്തിൽ, ലെസ്റ്റർ സിറ്റിക്കെതിരെ 4-0ന്റെ ഉജ്ജ്വല ജയം നേടി ലിവർപൂൾ. സിംഗപ്പൂരിൽ ആയിരുന്നു മത്സരം നടന്നത്. തുടക്കം മുതൽ ലിവർപൂളിന്റെ ആധിപത്യം കാണാൻ ആയി. 30-ാം മിനിറ്റിൽ, ക്ലിനിക്കൽ ഫിനിഷിലൂടെ ഡാർവിൻ നൂനെസ് സ്‌കോറിങ്ങിന് തുടക്കമിട്ടു. വെറും അഞ്ച് മിനിറ്റിനുള്ളിൽ ക്ലാർക്കിലൂടെ ലിവർപൂൾ ലീഡ് ഇരട്ടിയാക്കി.

38-ാം മിനിറ്റിൽ ഡിയാഗോ ജോട്ടയും തന്റെ ഗോൾ സ്കോറിങ് മികവ് പുറത്തെടുത്തു. രണ്ടാം പകുതിയിൽ ഡോക്ക് കൂടെ ഗോൾ നേടിയതോടെ ലിവർപൂൾ വിജയം പൂർത്തിയാക്കി. ഇന്നത്തേത് ഉൾപ്പെടെ അവസാന മൂന്ന് മത്സരങ്ങളിൽ ആയി 12 ഗോളുകൾ ലിവർപൂൾ അടിച്ചു കൂട്ടി. അടുത്ത മത്സരത്തിൽ ബയേണെയാണ് അവർ നേരിടേണ്ടത്.

Exit mobile version