Site icon Fanport

ലിംഗാർഡ് ഇന്റർ മിലാനിലേക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിംഗാർഡിനെ വിൽക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അറ്റാകിംഗ് മിഡ്ഫീൽഡറായ ജെസ്സി ലിംഗാർഡിനായി ഇന്റർ മിലാൻ രംഗത്ത് ഉണ്ട് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആശ്ലി യങ്ങിന്റെ സാന്നിദ്ധ്യമാണ് ലിങാർഡിനെ ഇന്റർ മിലാനിലേക്ക് അടുപ്പിക്കുന്നത്. ഈ സീസൺ അവസാനത്തോടെ തന്നെ ലിംഗാർഡ് ഇറ്റലിയിലേക്ക് പോയേക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വന്ന താരം ആയതിനാൽ പ്രകടനം മോശമായിട്ടും കൂടുതൽ അവസരങ്ങൾ ക്ലബിൽ ലഭിച്ച താരമാണ് ലിംഗാർഡ്.സമീപ കാലത്ത് ഒന്നും നല്ല ഒരു പ്രകടനം പോലും നടത്താൻ ഈ ലിംഗാർഡിന് ആയിട്ടില്ല. ഒരു വർഷത്തിൽ അധികമായി പ്രീമിയർ ലീഗിൽ ഒരു ഗോളൊ ഒരു അസിസ്റ്റോ നേടാൻ കഴിയാതെ നിൽക്കുകയാണ് ലിംഗാർഡ്.

Exit mobile version