Site icon Fanport

ലില്ലക്ക് സമനില, പി എസ് ജിക്ക് വൻ വിജയം, ഫ്രഞ്ച് ലീഗ് കിരീട പോരാട്ടം ആവേശകരമായ ഫിനിഷിലേക്ക്

സ്പാനിഷ് ലീഗ് പോലെ ഫ്രഞ്ച് ലീഗിലും അവസാന ദിവസം മാത്രമെ ഇത്തവണ കിരീടം തീരുമാനമാവുകയുള്ളൂ. ഇന്ന് നടന്ന മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലില്ല സമനില വഴങ്ങുകയും രണ്ടാം സ്ഥാനക്കാരായ പി എസ് ജി വിജയിക്കുകയും ചെയ്തതോടെ രണ്ടു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം വെറും ഒരു പോയിന്റ് മാത്രമായി മാറി. ഇനി ആകെ ഒരു റൗണ്ട് മത്സരം മാത്രമെ ലീഗിൽ ബാക്കിയുള്ളൂ.

സെന്റ് എറ്റിയനെ നേരിട്ട ലില്ല ഗോൾ രഹിത സമനില ആണ് വഴങ്ങിയത്. റൈംസിനെ നേരിട്ട പി എസ് ജി ആകട്ടെ എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയിക്കുകയും ചെയ്തു. പത്താം മിനുട്ടിൽ തന്നെ റൈംസ് താരം അദഹമിദ് ചുവപ്പ് കണ്ടതാണ് പി എസ് ജി വിജയം എളുപൊഅത്തിലാക്കിയത്. പി എസ് ജിക്ക് വേണ്ടി നെയ്മർ, എമ്പപ്പെ, കീൻ, മാർകിനസ് എന്നിവർ ഗോൾ നേടി.

ലില്ലക്ക് ഇപ്പോൾ 80 പോയിന്റും പി എസ് ജിക്ക് 79 പോയിന്റുമാണ് ഉള്ളത്. അവസാന മത്സരത്തിൽ പി എസ് ജി ബ്രെസ്റ്റിനെയും ലില്ല ആംഗേർസിനെയും ആകും നേരിടുക.

Exit mobile version