Site icon Fanport

ലെവൻഡോസ്കി ക്ലബ് വിടില്ല എന്ന് ബയേൺ മാനേജർ

ലെവൻഡോസ്കി ബയേർൺ മ്യൂണിച്ചിൽ തന്നെ തുടരുമെന്ന് ബയേൺ മ്യൂണിച്ച് പരിശീലകൻ നികോ കൊവാച് ഉറപ്പ് നൽകി. ക്ലബ് വിടണമെന്നും പുതിയ വെല്ലുവിളികൾ നേരിടണമെന്നും ലെവൻഡോസ്കി നേരത്തെ ക്ലബ് മാനേജ്മെന്റിനെ അറിയിച്ചിരുന്നു. എന്നാൽ താൻ ലെവൻഡോസ്കിയുമായി സംസാരിച്ചു എന്നും ക്ലബിന് പോളണ്ട് സ്ട്രൈക്കറെ വിൽക്കാൻ താല്പര്യമില്ല എന്ന് അറിയിച്ചു എന്നും പുതിയ ബയേൺ പരിശീലകൻ പറഞ്ഞു.

ലോകത്തെ മികച്ച മൂന്ന് സ്ട്രൈക്കറിൽ ഒരാളാണ് ലെവൻഡോസ്കി. ആ ടാലന്റിനെ നഷ്ടപ്പെടുത്താൻ ബയേൺ ഉദ്ദേശിക്കുന്നില്ല. തന്റെ തീരുമാനം ലെവൻഡോസ്കി അംഗീകരിച്ചു എന്നും കൊവാച് പറഞ്ഞു. ഫ്രാങ്ക്ഫുർട്ട് താരം ആന്റെ റെബികിനെ സൈൻ ചെയ്യില്ല എന്നും പരിശീലകൻ പറഞ്ഞു. ആന്റെ മികച്ച താരമാണെങ്കിലും ആന്റെയുടെ പൊസിഷനിൽ കളിക്കാൻ നിരവധി താരങ്ങൾ ബയേണിൽ ഉണ്ടെന്നും അതുകൊണ്ട് ആ സൈനിംഗ് നടക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version