Site icon Fanport

കോഴിക്കോട്ടുകാരൻ ലിയോൺ അഗസ്റ്റിൻ ബെംഗളൂരു എഫ് സിയിൽ തുടരും

മലയാളിയായ ലിയോൺ അഗസ്റ്റിന് ബെംഗളൂരു എഫ് സിയിൽ പുതിയ കരാർ ഒപ്പുവെച്ചു. കോഴിക്കോടുകാരൻ ആയ ലിയോൺ മൂന്നു വർഷത്തെ പുതിയ കരാറിലാണ് ഒപ്പുവെച്ചത്. 2025വരെ താരം ബെംഗളൂരു എഫ് സിയിൽ തുടരും. 23കാരനായ താരം ബെംഗളൂരു എഫ് സിയിൽ ഇപ്പോൾ മാച്ച് സ്ക്വാഡിൽ സ്ഥിരതാരമാണ്.

ഈ കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിക്ക് ആയി 3 ഐ എസ് എൽ മത്സരങ്ങളിൽ ഇറങ്ങിയിരുന്നു. ഇതുവരെ 14 ഐ എസ് എൽ മത്സരങ്ങൾ താരം മുമ്പ് കളിച്ചിട്ടുണ്ട്. മുമ്പ് മികച്ച റിസേർവ് താരത്തിനുള്ള പുരസ്കാരം ലിയോൺ അഗസ്റ്റിൻ സ്വന്തമാക്കിയിരുന്നു.

ബെംഗളൂരു എഫ് സിയുടെ റിസേർവ് ടീമിലൂടെ വളർന്ന് വന്ന താരമാണ്‌. 2016 മുതൽ ബെംഗളൂരു എഫ് സിക്ക് ഒപ്പം ലിയോൺ ഉണ്ട്.

Exit mobile version