Site icon Fanport

ലെപ്സിഗിനെ അട്ടിമറിച്ച് ഷാൽകെ

ബുണ്ടസ് ലീഗയിൽ ഷാൽകെക്ക് ജയം. ആർബി ലെപ്സിഗിനെ തകർത്താണ് ഷാൽകെ ആധികാരികമായ ജയം നേടിയത്. ഒന്നിനെതിരെ മൂന്ന് ഗോളിന്റെ ജയമാണ് ഷാൽകെ നേടിയത്. ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴൊയൊരുക്കുകയും ചെയ്ത അമിൻ ഹരിറ്റാണ് ഷാൽകെയുടെ ജയത്തിന് ചുക്കാൻ പിടിച്ചത്.

സാലിഫ് സാനെയും ഷാൽകെക്കായി സ്കോർ ചെയ്തു. റബി മറ്റോണ്ടോ ആദ്യ ബുണ്ടസ് ലീഗ ഗോളും നേടി. എമിൽ ഫോഴ്സ്ബർഗാണ് ലെപ്സിഗിന്റെ ആശ്വാസഗോൾ നേടിയത്. ബുണ്ടസ് ലീഗയിൽ 13 പോയന്റ് നേടി ലെപ്സിഗിനൊപ്പമാണ് ഇപ്പോൾ ഷാൽകെ.

Exit mobile version