Site icon Fanport

ജെസ്സ് കെറിന് പകരക്കാരിയെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്

ന്യൂസിലാണ്ട് വനിത ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള സംഘത്തിൽ മാറ്റം. ജെസ്സ് കെറിന് പകരം ലെയ്ഗ് കാസ്പെര്‍ക്കിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂസിലാണ്ട്. കഴിഞ്ഞ ആഴ്ച നെറ്റ്സിലെ പരിശീലനത്തിനിടെ കാല്പാദത്തിന് പരിക്കേറ്റിരുന്നു. സ്കാനിൽ പൊട്ടലുണ്ടെന്ന് കണ്ടത്തിയതിനാൽ തന്നെ ആറാഴ്ചയോളം താരത്തിന് വിശ്രമം ആവശ്യമായി വരുമെന്നാണ് ലഭിയ്ക്കുന്ന റിപ്പോര്‍ട്ട്.

വ്യാഴാഴ്ച ന്യൂസിലാണ്ട് സംഘം ശ്രീലങ്കയിലേക്ക് തിരിയ്ക്കും. അത് വരെ ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ ഹൈ പെര്‍ഫോമന്‍സ് കേന്ദ്രത്തിൽ പരിശീലനത്തിലാണ് സംഘം.

Exit mobile version