ഇന്ത്യന്‍ മഹാരഥന്മാരെ കണ്ട് പഠിക്കുവാന്‍ ഉമറിനെ ഉപദേശിച്ച് കമ്രാന്‍ അക്മല്‍

അഴിമതി ആരോപണത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയ ഉമര്‍ അക്മലിന് സഹോദരന്‍ കമ്രാന്‍ അക്മലിന്റെ വക ഉപദേശം. ഇന്ത്യയിലെ മുന്‍ നിര ക്രിക്കറ്റര്‍മാരായ എംഎസ് ധോണി, വിരാട് കോഹ്‍ലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെ മാതൃകയാക്കുവാനാണ് കമ്രാന്‍ തന്റെ സഹോദരന് നല്‍കിയ ഉപദേശം.

കരിയറിന്റെ തുടക്കം മുതല്‍ വിവാദങ്ങളുടെ തോഴനായിരുന്നു ഉമര്‍ അക്മല്‍. ജീവിതത്തില്‍ പല തരത്തില്‍ ശ്രദ്ധ തിരിക്കുന്ന സംഭവങ്ങള്‍ ഉണ്ടായേക്കാമെങ്കിലും അതില്‍ നിന്നെല്ലാം തിരിച്ച് വരുവാന്‍ ശ്രമിക്കേണ്ടതാണ് എന്ന് ഉമറിനോട് കമ്രാന്‍ ഉപദേശിച്ചു. താരത്തിന്റോട് ഇന്ത്യന്‍ താരങ്ങളെ മാതൃകയാക്കുവാനാണ് കമ്രാന്‍ ഉപദേശിച്ചത്.

കരിയറിന്റെ തുടക്കത്തിലുള്ള വിരാട് കോഹ്‍ലി അല്ല ഇന്ന് എന്നത് കണ്ട് പഠിക്കുവാന്‍ കമ്രാന്‍ ആവശ്യപ്പെട്ടു. ധോണി എങ്ങനെയാണ് ഇന്ത്യന്‍ ടീമിനെ നയിച്ചതെന്നും സച്ചിന്‍ എങ്ങനെ വിവാദങ്ങളില്‍ നിന്ന് എന്നും ഒഴിഞ്ഞു നിന്നുവെന്നതും ഉത്തമ ഉദാഹരണങ്ങളാണെന്ന് കമ്രാന്‍ അക്മല്‍ പറഞ്ഞു.

Exit mobile version