Site icon Fanport

ബുണ്ടസ് ലീഗ് തിരിച്ചുവരവ് വൈകും

ബുണ്ടസ് ലീഗ് മെയ് 9ന് പുനരാരംഭിക്കാൻ ആയിരുന്നു നേരത്തെ ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിരുന്നത്. എന്നാൽ മെയ് 9ന് സീസൺ ആരംഭിക്കാൻ കഴിയില്ല. അടുത്ത ആഴ്ച വരെ ഒരു തീരുമാനവും ലീഗ് പുനരാരംഭികുന്നതിനെ കുറിച്ച് എടുക്കേണ്ട എന്നാണ് ഇപ്പോൾ ജർമ്മനി തീരുമാനിച്ചിരിക്കുന്നത്.

ഫുട്ബോൾ സീസൺ പുനരാരംഭിക്കുന്നതിൽ വ്യാപകമായ എതിർപ്പ് ജർമ്മനിയിൽ ഉയരുന്നുണ്ട്‌‌ പോലീസ് ഡിപ്പാർട്ട്മെന്റ് അടക്കം ലീഗ് തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഫിഫ മെഡിക്കൽ ചീഫും വരുന്ന ആഴ്ചകളിൽ ഫുട്ബോൾ വേണ്ട എന്ന് പറഞ്ഞിരുന്നു. ഇതോടെ ജൂൺ എങ്കിലും ആകാതെ ജർമ്മനിയിലും ഫുട്ബോൾ തിരികെ വരില്ല എന്നാണ് അനുമാനിക്കുന്നത്.

Exit mobile version