Site icon Fanport

ലീഗ് കപ്പ് ഫൈനൽ തേടി ഇന്ന് മാഞ്ചസ്റ്റർ ക്ലബുകൾ മുഖാമുഖം

ഇന്ന് ഇംഗ്ലണ്ടിൽ ഒരു വൻ പോരാട്ടമാണ് നടക്കാൻ പോകുന്നത്. ലീഗ് കപ്പ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ ഡാർബിയാണ് നടക്കാൻ പോകുന്നത്. മാഞ്ചസ്റ്ററിലെ വൻ ക്ലബുകളായ യുണൈറ്റഡും സിറ്റിയും മുഖാമുഖം. ഇന്ന് വിജയിക്കുന്നവർ ഫൈനലിലേക്ക് മുന്നേറും. രണ്ട് ടീമുകളും മികച്ച ഫോമിലാണ് ഉള്ളത് എന്നത് കളി ആവേശകരമാക്കും. അവസാന മത്സരത്തിൽ ചെൽസിയെ തോൽപ്പിച്ച പെപിന്റെ ടീം അവരുടെ ഏറ്റവും മികച്ച ഫോമിലാണവർ ഉള്ളത് എന്ന് തെളിയിച്ചിരുന്നു.

അപരാജിത കുതിപ്പ് തുടരുന്ന ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡും ഒട്ടും പിറകിൽ അല്ല. പ്രീമിയർ ലീഗിൽ യുണൈറ്റഡും സിറ്റിയും ഏറ്റുമുട്ടിയപ്പോൾ കളി ഗോൾ രഹിത സമനിലയിൽ ആയിരുന്നു അവസാനിച്ചത്. എന്നാൽ ഇന്ന് സമനില എന്നൊന്ന് ഇല്ല. സിറ്റിയിൽ പല താരങ്ങളും കൊറോണ കാരണവും പരിക്ക് കാരണവും പുറത്താണ് എന്ന യുണൈറ്റഡിന് ചെറിയ ആശ്വാസം നൽകും. എന്നാൽ അഗ്വേറോ പരിക്ക് മാറൊ തിരികെ എത്തിയിട്ടുണ്ട്.

ലീഗ് കപ്പ് ആയതു കൊണ്ട് തന്നെ രണ്ടു ടീമുകളും ടീമിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയേക്കും. ഇന്ന് രാത്രി 1.15നാണ് സെമി ഫൈനൽ നടക്കുന്നത്.

Exit mobile version