Site icon Fanport

ലീഗ് കപ്പിൽ ഇത്തവണ സെമി ഫൈനൽ രണ്ടു പാദമായി തന്നെ നടക്കും

ഇംഗ്ലണ്ടിലെ ലീഗ് കപ്പ് സെമി ഫൈനൽ ഇത്തവണ മുതൽ വീണ്ടും രണ്ട് പാദമായി നടക്കും. കഴിഞ്ഞ തവണ കൊറോണ കാരണം ഒരു പാദമായി മാത്രമായിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്. വീണ്ടും സെമി ഫൈനൽ പഴയതു പോലെയാക്കാൻ എഫ് എ തീരുമാനിച്ചു. ഇത്തവണ പതിവു പോലെ ഫൈനൽ ഫെബ്രുവരിയിൽ തന്നെ നടത്താനും തീരുമാനമായി. 1960ൽ ലീഗ് കപ്പ് ആരംഭിച്ചത് മുതൽ സെമി ഫൈനലുകൾ രണ്ട് പാദങ്ങളായായിരുന്നു നടന്നിരുന്നത്. കഴിഞ്ഞ സീസൺ മാത്രമാണ് അതിൽ നിന്ന് മാറിയത്.

Exit mobile version