Site icon Fanport

ലാസിയോയെ തകർത്ത് ബയേൺ മ്യൂണിക്ക്

ചാമ്പ്യൻസ് ലീഗിൽ ലാസിയോയെ തകർത്ത് ബയേൺ മ്യൂണിക്ക്. ഒന്നിനെതിരെ നാല് ഗോളുകളാണ് നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് അടിച്ച് കൂട്ടിയത്. റോബർട്ട് ലെവൻഡോസ്കി, ജമാൽ മുസിയല,ലെറോയ് സാനെ എന്നിവരാണ് ബയേണിന് വേണ്ടി ഗോളടിച്ച് കൂട്ടിയത്. ഫ്രാൻസെസ്കോ അസെർബിയുടെ സെൽഫ് ഗോൾ ബയേണിന് തുണയായപ്പോൾ ജോവാക്കിൻ കൊരിയയാണ് ലാസിയോയുടെ ആശ്വാസ ഗോൾ നേടിയത്.

മാറ്റിയോ മസാക്കിയോയുടെ ബാക്ക് പാസ്സ് മുതലെടുത്ത ലെവൻഡോസ്കി ഈ സീസണിലെ 32ആം ഗോൾ നേടി. 24ആം മിനുട്ടിൽ ഗോരെട്സ്കയുടെ കണ്ണിംഗ് പാസ്സിലൂടെ 17കാരനായ ജമാൽ മുസിയല ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളടിച്ചു. അലാബയും നുയറും പാറപോലുറച്ച് നിന്നപ്പോൾ ലാസിയോക്ക് ബയേണിന്റെ പ്രതിരോധത്തെ പരീക്ഷിക്കനായില്ല. കിംഗ്സ്ലി കോമന്റെ മനോഹരമായ ഷോട്ട് ലാസിയോ ഗോൾ കീപ്പർ പെപെ റെയ്ന തടഞ്ഞെങ്കിലും റീബൗണ്ടിൽ ഗോളാക്കിമാറ്റി സാനെ സ്കോർ മൂന്നായി ഉയർത്തി. കഴിഞ്ഞ 18 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ അപരാജിതക്കുതിപ്പ് നടത്തുകയാണ് ബയേൺ മ്യൂണിക്ക്. 17 ജയങ്ങളും ഒരു സമനിലയുമാണ് ബയേണിന്റെ കുതിപ്പിലുള്ളത്.

Exit mobile version