Site icon Fanport

ലക്സൽട്ട് റഷ്യയിലേക്ക് പോകാൻ സാധ്യത

എ സി മിലാൻ ഫുൾബാക്കായ ഡിയേഗോ ലക്സൽട്ടിനെ സ്വന്തമാക്കാൻ റഷ്യൻ ക്ലബുകൾ ശ്രമിക്കുന്നുണ്ട് എന്ന് അദ്ദേഹത്തിന്റെ ഏജന്റ്. സ്പാർടക് മോസ്കോ, ലോകൊമൊടീവ് മോസ്കോ എന്നിവരാണ് ലക്സൽട്ടിനായി രംഗത്തുള്ളത്. എന്നാൽ താരം ഇപ്പോൾ മിലാനിലെ കരാർ പൂർത്തീകരിക്കാൻ ആണ് നോക്കുന്നത്. മിലാൻ അവസരം നൽകിയാൽ തന്റെ മികവ് ലക്സൽട്ട് തെളിയിക്കും എന്നും ഏജന്റ് പറഞ്ഞു‌

ടൊറീനോയിൽ ലോണിൽ കളിക്കുകയായിരുന്നലക്സൽട്ടി ജനുവരിയിൽ എ സി മിലാൻ തിരികെ വിളിച്ചിരുന്നു. പക്ഷെ എന്നിട്ടും അധികം അവസരങ്ങൾ ലക്സൽട്ടിന് കിട്ടിയില്ല. ഉറുഗ്വേ ദേശീയ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ലക്സൽട്ടിന് മിലാനിൽ ഇതുവരെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ ആയിട്ടില്ല. 26കാരനായ താരം കഴിഞ്ഞ സീസണിലാണ് എ സി മിലാനിൽ എത്തിയത്. അതിനു മുമ്പ് ജിനോവയിൽ ആയിരുന്നു. ജിനോവയിൽ മൂന്ന് വർഷത്തോളം കളിച്ച ലക്സൽട്ട് അവിടെ ലെഫ്റ്റ് ബാക്മായും ലെഫ്റ്റ് വിങ്ങറായും ഒക്കെ തിളങ്ങിയിരുന്നു. എമ്പോളി, ബൊളോന, ഇന്റർ മിലാൻ എന്നീ ക്ലബുകളുടെ ജേഴ്സിയും താരം മുമ്പ് അണിഞ്ഞിട്ടുണ്ട്.

Exit mobile version