Site icon Fanport

ഇനിയും വൈകിയാൽ മാർട്ടിനെസിനെ നൽകില്ല എന്ന് ഇന്റർ

ലൗട്ടാരോ മാർട്ടിനെസിനെ വേണമെങ്കിൽ പെട്ടെന്ന് ഓഫർ നൽകണം എന്ന് ബാഴ്സലോണയോട് ഇന്റർ മിലാൻ. ഇനിയും വൈകിയാൽ മാർട്ടിനെസിനെ വിൽക്കാൻ പറ്റില്ല എന്നാണ് ഇന്റർ പറയുന്നത്. കൊറോണ പ്രതിസന്ധി ഉള്ളതു കൊണ്ട് തന്നെ പെട്ടെന്ന് മാർട്ടിനെസിനെ വിറ്റാൽ മാത്രമെ തങ്ങൾക്ക് പകരക്കാരനെ കണ്ടെത്താൻ ആകു എന്നാണ് ഇന്റർ മിലാൻ പറയുന്നത്‌.

മാർട്ടിനെസിനെ റിലീസ് ക്ലോസ് നൽകി സ്വന്തമാക്കാൻ ആകും ബാഴ്സലോണയുടെ ശ്രമം. അതല്ലാതെ 70 മില്യണോളം ബാഴ്സലോണ വാഗ്ദാനം ചെയ്തത് ഇന്റർ അംഗീകരിച്ചിരുന്നില്ല‌. 111 മില്യൺ യൂറോ ആണ് മാർട്ടിനെസിന്റെ റിലീസ് ക്ലോസ്. മാർട്ടിനെസിനായുള്ള ഈ റിലീസ് ക്ലോസ് ജൂലൈ 15നേക്ക് അവസാനിക്കും. ബാഴ്സലോണ മാത്രമാണ് മാർട്ടിനെസിനായി സജീവമായി രംഗത്ത് ഉള്ളത്.

Exit mobile version