ലാൽറുവത്താര ഇനി ഒഡീഷയുടെ ഡിഫൻസിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻഡറായിരുന്ന ലാൽറുവത്താര ഇനി ഒഡീഷയിൽ കളിക്കും. 26കാരനായ താരത്തെ രണ്ടു വർഷത്തെ കരാറിലാണ് ഒഡീഷ എഫ് സി സ്വന്തമാക്കിയത്. രണ്ട് വർഷം കഴിഞ്ഞു ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാനും ക്ലബിന് കഴിയും. 2017 മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ള താരമാണ് ലാൽറുവത്താര. ആദ്യ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം കാഴ്ചവെച്ച ലാൽറുവത്താരക്ക് അവസാന രണ്ടു സീസണുകളിൽ കാര്യമായി അവസരം കിട്ടിയിരുന്നില്ല.

അവസാന രണ്ടു സീസണുകളിലായി ആകെ എട്ടു മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 37 മത്സരങ്ങൾ താരം ക്ലബിനായി കളിച്ചിട്ടുണ്ട്. ഐ ലീഗ് ക്ലബായ ഐസാളിനൊപ്പം കരിയർ ആരംഭിച്ച ലാൽറുവത്താര അവർക്ക് ഒപ്പം ഐ ലീഗ് കിരീടം നേടിയിട്ടുണ്ട്.

Exit mobile version