Site icon Fanport

ലിവർപൂളിന്റെ ലല്ലാന ബ്രൈറ്റണിലേക്ക്

ലിവർപൂളിന്റെ മധ്യനിര താരം ലല്ലാന ബ്രൈറ്റണിലേക്ക്. ഫ്രീ ട്രാൻസ്ഫറിൽ താരത്തെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് ബ്രൈറ്റൺ. ഈ സീസണോടെ കരാർ അവസാനിക്കുന്ന ലല്ലാനയ്ക്ക് പുതിയ കരാർ നൽകാൻ ലിവർപൂൾ തയ്യാറായിരുന്നില്ല. ക്ലബിൽ അവസരം കുറഞ്ഞതും താരത്തെ ആൻഫീൽഡിൽ നിന്ന് അകറ്റി. ബ്രൈറ്റണിൽ മൂന്ന് വർഷത്തെ കരാർ ആകും ലല്ലാന ഒപ്പുവെക്കുക.

താരം ബ്രൈറ്റണിലേക്ക് പോകാൻ വേണ്ടി വേതനം കുറക്കാനും സമ്മതിച്ചിട്ടുണ്ട്. ലല്ലാനയ്ക്ക് വേണ്ടി നിരവധി പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു. സൗതാമ്പ്ടണിൽ നിന്ന് ലിവർപൂളിൽ എത്തിയ ലല്ലാനയ്ക്ക് തുടക്കത്തിൽ ലിവർപൂളിന്റെ പ്രധാന താരങ്ങളിൽ ഒന്നാകാൻ കഴിഞ്ഞിരുന്നു. എന്നാൽ വൈനാൾടം, ഹെൻഡേഴ്സൺ, ഫബീനോ, നാബി കേറ്റ തുടങ്ങിയവർക്ക് ഒക്കെ പിറകിലായി പിന്നീട് ലല്ലാനയുടെ സ്ഥാനം. ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടവും നേടിയാണ് ക്ലബ് വിടുന്നത് എന്നത് ലല്ലാനയ്ക്ക് സന്തോഷം നൽകും.

Exit mobile version