ലക്ഷ്യ സെന്‍ പ്രീക്വാര്‍ട്ടറിൽ, ഗായത്രി – ട്രീസ കൂട്ടുകെട്ടിന് തോൽവി

Sports Correspondent

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ ലക്ഷ്യ സെന്‍ പ്രീ ക്വാര്‍ട്ടറിൽ കടന്നു. രണ്ടാം റൗണ്ട് മത്സരത്തിൽ ലോക റാങ്കിംഗിൽ 74ാം നമ്പറിലുള്ള സ്പെയിനിന്റെ താരത്തെ കീഴടക്കിയാണ് ലക്ഷ്യ മുന്നേറിയത്. നേരിട്ടുള്ള ഗെയിമിലായിരുന്നു ലക്ഷ്യയുടെ വിജയം.

21-17, 21-10 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം വിജയിച്ചത്. പ്രീ ക്വാര്‍ട്ടറിൽ എച്ച്എസ് പ്രണോയ് – കെന്റ മൊമോട്ട മത്സരത്തിലെ വിജയികളെ ലക്ഷ്യ നേരിടും.

അതേ സമയം വനിത ഡബിള്‍സിൽ ഗായത്രി ഗോപിചന്ദ് – ട്രീസ ജോളി കൂട്ടുകെട്ട് രണ്ടാം റൗണ്ടിൽ തോൽവിയേറ്റ് വാങ്ങി. കോമൺവെൽത്ത് ഗെയിംസ് സെമി ഫൈനലില്‍ ഇവര്‍ പരാജയം ഏറ്റുവാങ്ങിയ അതേ എതിരാളികളായ മലേഷ്യയുടെ ലോക റാങ്കിംഗിലെ 11ാം നമ്പര്‍ താരങ്ങളോട് 8-21, 17-21 എന്ന സ്കോറിനായിരുന്നു പരാജയം.