Site icon Fanport

പെസിച്ചിന് വിലക്ക്, കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം താരം ലാകിച്ച് പെസിച്ചിന് വിലക്ക്. രണ്ടു മത്സരങ്ങളിൽ നിന്നാണ് താരത്തിന് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്. ബെംഗളുരുവിനെതിരായ മത്സരത്തിൽ നടന്ന സംഭവങ്ങളെ തുടർന്നാണ് പെസിച്ചിന് വിലക്കേർപ്പെടുത്തിയത്. പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തനാവാത്ത അനസ് എടത്തൊടിക നാളത്തെ മത്സരത്തിന് കളിക്കുന്ന കാര്യം ഉറപ്പില്ലാത്തത് കൊണ്ട്  തന്നെ പെസിച്ചിന്റെ വിലക്ക് കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാണ്.

ബെംഗളുരുവിനെതിരായ മത്സരത്തിനിടെ ബെംഗളൂരു താരം മികുവുവിനെ പെസിച്ച് തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് താരത്തിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളിന് മുന്നിട്ട് നിൽക്കുന്ന സമയത്താണ് പെസിച്ച് മികുവുമായി പ്രശ്നം ഉണ്ടാക്കിയത്.

Exit mobile version