Site icon Fanport

സ്പാനിഷ് ലാ ലീഗ ഇനി അമേരിക്കയിലും

ലാ ലീഗ സീസണിലെ തിരഞ്ഞെടുക്കപ്പെട്ട മത്സരങ്ങൾ അമേരിക്കക്കയിൽ കളിക്കാൻ ധാരണ. ലാ ലീഗയും റെലെവെന്റ് ഗ്രൂപ്പും ഒപ്പുവെച്ച പുതിയ കരാർ പ്രകാരം ലാ ലീഗയിലെ തിരഞ്ഞെടുക്കപ്പെട്ട മത്സരങ്ങൾ അമേരിക്കയിൽ വെക്ക് നടത്തപ്പെടും. 15 വർഷത്തേക്കാണ് ലാ ലീഗയുടെ റെലെവെന്റ് ഗ്രൂപ്പും അമേരിക്കയിൽ ലാ ലീഗ മത്സരങ്ങൾ നടത്താനുള്ള കരാറിൽ ഒപ്പുവെച്ചത്.

ഇതോടെ റെഗുലർ ലാ ലീഗ സീസണിലെ മത്സരങ്ങൾ അമേരിക്കൻ കാണിക്കൾക്ക് മുൻപിലെത്തും. കരാർ പ്രകാരം റയൽ മാഡ്രിഡും ബാഴ്‌സലോണയുടെ അടങ്ങുന്ന ടീമുകളടക്കം ലാ ലീഗയുടെ ഭാഗമായി അമേരിക്കയിൽ പന്ത് തട്ടും. ലാ ലീഗ നോർത്ത് അമേരിക്ക എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം ഈ സീസൺ മുതൽ  വരുമെന്നാണ് കരുതപ്പെടുന്നത്. ലാ ലീഗക്ക് അമേരിക്കൻ ഭൂഖണ്ഡത്തിൽ വിപണി കണ്ടെത്തുക എന്നത് മുൻപിൽ കണ്ടാണ് ലാ ലീഗയുടെ ഈ നീക്കം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version