Img 20220115 212933

കേരള വനിതാ ലീഗ്, ഏഴ് ഗോൾ വിജയവുമായി ഡോൺ ബോസ്കോ

കേരള വനിതാ ലീഗിൽ ഡോൺ ബോസ്കോ അക്കാദമി അവരുടെ ഗംഭീര ഫോം തുടരുന്നു. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലൂക സോക്കറിനെ ആണ് ഡോൺ ബോസ്കോ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത 7 ഗോളുകൾക്ക് ആയിരുന്നു ഡോൺ ബോസ്കോയുടെ വിജയം. ഇത് രണ്ടാം തവണയാണ് ലീഗ് ലൂക സോക്കറിനെ ഡോൺ ബോസ്കോ പരാജയപ്പെടുത്തുന്നത്‌.

അമലരസി ഇന്ന് ഹാട്രിക്കും സംഗീത ഇരട്ട ഗോളുകളും ഡോൺ ബോസ്കോയ്ക്ക് വേണ്ടി നേടി. 55,68 മിനുട്ടുകളിൽ ആയിരുന്നു സംഗീക കുമാരിയുടെ ഗോളുകൾ‌‌. 18, 33, 88 മിനുട്ടുകളിൽ ആയിരുന്നു അമലരസിയുടെ ഗോളുകൾ. പ്രദീപ, നാദിയ എന്നിവരാണ് മറ്റു സ്കോറേഴ്സ്. 15 പോയിന്റുമായി ഡോൺ ബോസ്കോ ലീഗിൽ ഇപ്പോൾ രണ്ടാമത് നിൽക്കുകയാണ്

Exit mobile version