കുശല്‍ പെരേരയ്ക്ക് ശതകം, 314 റണ്‍സ് നേടി ശ്രീലങ്ക

ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ കരുത്താര്‍ന്ന സ്കോര്‍ നേടി ശ്രീലങ്ക. കുശല്‍ പെരേര 99 പന്തില്‍ നിന്ന് നേടിയ 111 റണ്‍സിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് നേടുകയായിരുന്നു. ആഞ്ചലോ മാത്യൂസ്(48), കുശല്‍ മെന്‍ഡിസ്(43) എന്നിവര്‍ക്കൊപ്പം ദിമുത് കരുണാരത്നേ(36), ലഹിരു തിരിമന്നേ(25) എന്നിവരും റണ്‍സ് കണ്ടെത്തി. ധനന്‍ജയ ഡി സില്‍വ 12 പന്തില്‍ 18 റണ്‍സ് നേടി.

ബംഗ്ലാദേശിനായി ഷൈഫുള്‍ ഇസ്ലാം മൂന്നും മുസ്തഫിസുര്‍ റഹ്മാന്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ മെഹ്ദി ഹസന്‍, റൂബല്‍ ഹൊസൈന്‍, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Exit mobile version