Site icon Fanport

ഫ്രഞ്ച് താരം കുർസാവയെ ലക്ഷ്യമിട്ട് ആഴ്സണൽ

ഈ സമ്മറിൽ ഫ്രഞ്ച് താരം കുർസാവയെ ടീമിൽ എത്തിക്കാൻ ആകും എന്നാണ് ആഴ്സണൽ പ്രതീക്ഷിക്കുന്നത്. പി എസ് ജിയുടെ ലെഫ്റ്റ് ബാക്കായ കുർസാവയ്ക്ക് വേണ്ടി കഴിഞ്ഞ ജനുവരിയിൽ ആഴ്സണൽ ശ്രമിച്ചിരുന്നു എങ്കിലും അന്ന് താരത്തെ സ്വന്തമാക്കാൻ ആയിരുന്നില്ല. സമ്മറിൽ എന്ത് വില കൊടുത്തും താരത്തെ സ്വന്തമാക്കാൻ ആണ് അർട്ടേറ്റ ശ്രമിക്കുന്നത്.

അവസാന നാലു വർഷമായി പി എസ് ജിയിലാണ് കുർസാവ കളിക്കുന്നത്. ഇപ്പോൾ പി എസ് ജിയിൽ സ്റ്റാർട്ടിംഗ് ഇലവനിൽ സ്ഥിരമായി കുർസാവ ഉണ്ടാവാറുണ്ട്. 27കാരനായ താരം ഫ്രാൻസ് ദേശീയ ടീമിനായി 13 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. മൊണാക്കോയുടെ അക്കാദമി ടീമിലൂടെ വളർന്നു വന്ന താരമാണ്.

Exit mobile version