Site icon Fanport

കുർസാവയ്ക്ക് 2024വരെ പി എസ് ജിയിൽ

ഫ്രഞ്ച് താരം കുർസാവ പി എസ് ജിയിൽ തന്നെ തുടരും. കുർസാവയെ ടീമിൽ നിലനിർത്താനുള്ള പി എസ് ജിയുടെ ശ്രമം വിജയിച്ചു. പി എസ് ജിയുടെ ലെഫ്റ്റ് ബാക്കായ കുർസാവയ്ക്ക് മുന്നിൽ ക്ലബ് വെച്ച നാലു വർഷത്തെ കരാർ താരം അംഗീകരിച്ചിരിക്കുകയാണ്. 2024വരെ താരം പി എസ് ജിയിൽ തുടരും എന്ന് ഇതോടെ ഉറപ്പായി.

പ്രീമിയർ ലീഗ് ക്ലബായ ആഴ്സണൽ, ചെൽസി എന്നിവർ കുർസാവയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുന്നതിനിടയിൽ ആണ് താരം പുതിയ കരാർ അംഗീകരിച്ചിരിക്കുന്നത്. അവസാന നാലു വർഷമായി പി എസ് ജിയിലാണ് കുർസാവ കളിക്കുന്നത്. ഇപ്പോൾ പി എസ് ജിയിൽ സ്റ്റാർട്ടിംഗ് ഇലവനിൽ സ്ഥിരമായി കുർസാവ ഉണ്ടാവാറുണ്ട്. 27കാരനായ താരം ഫ്രാൻസ് ദേശീയ ടീമിനായി 13 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. മൊണാക്കോയുടെ അക്കാദമി ടീമിലൂടെ വളർന്നു വന്ന താരമാണ്.

Exit mobile version