Site icon Fanport

ജെസ്സെലിനെ റാഞ്ചിയതു പോലെ മറ്റൊരു ഗോവൻ താരവും ബ്ലാസ്റ്റേഴ്സിലേക്ക്

കഴിഞ്ഞ സീസണിൽ ഗോവയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരമായിരുന്നു ജെസ്സെൽ. ഒരു സീസൺ കൊണ്ട് തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറാൻ ജെസ്സെലിനായി. ഇപ്പോൾ ഗോവയിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടെ പോവുകയാണ്. ഇത്തവണ ഡെമ്പോയുടെ ഒരു മധ്യനിര താരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.

മധ്യനിര താരമായ‌ കൃതികേഷ് ഗഡേകർ ഉടൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തും. താരവും കേരള ബ്ലാസ്റ്റേഴ്സുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. 22കാരനായ കൃതികേഷ് ഗോവൻ പ്രോ ലീഗിൽ ഈ സീസൺ ഗംഭീര പ്രകടനമാണ് നടത്തുന്നത്. ഡെമ്പോയെ ലീഗിൽ രണ്ടാമത് എത്തിക്കുന്നതിൽ പ്രധാന പങ്ക് കൃതികേഷിനുണ്ട്. മുമ്പ് ഗോവൻ ക്ലബായ ബർദേസിലും താരം കളിച്ചിട്ടുണ്ട്. ജെസ്സെലിനൊപ്പം ബർദേസിൽ കൃതികേഷ് കളിച്ചിട്ടുണ്ട്.

Exit mobile version