Site icon Fanport

കേരള പ്രീമിയർ ലീഗ്; എം എ കോളേജിന് രണ്ടാം വിജയം

രാംകോ കേരള പ്രീമിയർ ലീഗിലെ ഈ സീസണിലെ തങ്ങളുടെ രണ്ടാം വിജയം എം എ കോളേജ് സ്വന്തമാക്കി. ഇന്ന് ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ഗോൾഡൻ ത്രഡ്സിനെ ആണ് എം എ കോളേജ് തോൽപ്പിച്ചത്. മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു എം എ കോളേജിന്റെ വിജയം. ഇന്ന് ആദ്യ 16 മിനുട്ടിൽ തന്നെ ഗോൾഡൻ ത്രഡ്സ് വലയിലേക്ക് രണ്ടു ഗോളുകൾ എത്തിക്കാൻ എം എ കോളേജിനായി.

ഒമ്പതാം മിനുട്ടിൽ ഒരു ആക്രൊബാറ്റിക്ക് ഗോളിലൂടെ ഫാജിൽ ആണ് എം എ കോളേജിന് ലീഡ് നൽകിയത്. ഒരു ലോങ് ത്രോയിൽ നിന്ന് കിട്ടിയ അവസരത്തിൽ ആയിരുന്നു ഈ സീസണിൽ ഇതുവരെ പിറന്ന ഏറ്റവും നല്ല ഗോൾ ഫാജിൽ നേടിയത്. 16ആം മിനുട്ടിൽ മൊഹമ്മദ് റാഫി എം എ കോളേജിന്റെ ലീഡ് ഇരട്ടിയാക്കി. ഒരു കോർണറിൽ നിന്ന് ഫ്രീ ഹെഡറിലൂടെ ആണ് റാഫി വല കണ്ടെത്തിയത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ജുനൈദിന്റെ ഗോൾ. വിശാഖും ജുനൈദും ചേർന്ന നടത്തിയ ഒരു കൗണ്ടർ അറ്റാക്കിന് ഒടുവിലായിരുന്നു ജുനൈദിന്റെ ഗോൾ. ജുനൈദ് ആണ് ഇന്ന് കളിയിലെ മാൻ ഓഫ് ദി മാച്ച് ആയതും‌

Exit mobile version