കേരള പ്രീമിയർ ലീഗ്, എഫ് സി അരീക്കോട് ലൂക്ക സോക്കർ പോരാട്ടം സമനിലയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗിൽ ഇന്ന് കോഴിക്കോട് നടന്ന മത്സരത്തിൽ എഫ് സി അരീക്കോടും ലൂക്ക സോക്കർ ക്ലബും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഒരോ ഗോൾ വീതമാണ് നേടിയത്. ഇന്ന് മത്സരം ആരംഭിച്ചു അഞ്ചാം മിനുട്ടിൽ ഒരു സെൽഫ് ഗോളാണ് ലൂക്കാ സോക്കർ ക്ലബിന് ലീഡ് നൽകിയത്. വലതു വിങ്ങിൽ നിന്ന് വന്ന ഒരു ക്രോസ് അരീക്കോട് താരം ഹാഫിസിന്റെ ദേഹത്ത് തട്ടി സ്വന്തം വലയിൽ പതിക്കുക ആയിരുന്നു.
20220216 182301

രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ സഹീർ ആണ് അരീക്കോടിന് സമനില നൽകിയത്. ഗോൾ ലൈൻ വിട്ട് വന്ന ലൂക്ക സോക്കർ ക്ലബ് ഗോൾ കീപ്പറുടെ ജഡ്ജ്മന്റ് പിഴച്ചതാണ് ഈ ഗോളിന് വഴിവെച്ചത്. ഇന്ന് പല പ്രധാന താരങ്ങളും ഇല്ലാതെ ആയിരുന്നു എഫ് സി അരീക്കോട് കളത്തിൽ ഇറങ്ങിയത്.