Img 20220116 Wa0052

കേരള പ്രീമിയർ ലീഗ്; ഏകപക്ഷീയ വിജയവുമായി കേരള യുണൈറ്റഡ്

കേരള പ്രീമിയർ ലീഗിൽ കേരള യുണൈറ്റഡിന് ആദ്യ വിജയം. ഇന്ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സായ് തിരുവനന്തപുരത്തെ നേരിട്ട കേരള യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ കേരള യുണൈറ്റഡ് ലീഡ് എടുത്തു. ക്യാപ്റ്റൻ അർജുൻ ജയരാജ് ആയിരുന്നു ലീഡ് നൽകിയത്.

മത്സരത്തിന്റെ അവസാന 15 മിനുട്ടുകളിൽ ആണ് ബാക്കി രണ്ട് ഗോളുകൾ വന്നത്. 75ആം മിനുട്ടിൽ ആദർശും 86ആം മിനുട്ടിൽ സഫ്നാദും ഗോൾ നേടിയതോടെ കേരള യുണൈറ്റഡ് മൂന്ന് പോയിന്റ് ഉറപ്പിച്ചു. ഇതോടെ കേരള യുണൈറ്റഡിന് രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റ് ആയി.

Exit mobile version