Site icon Fanport

ആഫ്രിക്കൻ നാഷൺസ് കപ്പ് ഫൈനലിൽ കൗലിബലി ഇല്ല

ആഫ്രിക്കൻ നാഷൺസ് കപ്പിന്റെ ഫൈനലിൽ സെനഗൽ ഇറങ്ങുമ്പോൾ ഒപ്പം അവരുടെ സെന്റർ ബക്ക് കാലിദൊ കൗലിബലി ഉണ്ടാകില്ല. ഇന്നലെ സെമി ഫൈനലിൽ ടുണീഷ്യക്കെതിരെ മഞ്ഞക്കാർഡ് വാങ്ങിയതാണ് കൗലിബലിക്ക് വിനയായത്. മുൻ മത്സരങ്ങളിലും മഞ്ഞക്കാർഡ് വാങ്ങിയതിനാൽ കൗലിബലിക്ക് ഫൈനൽ കളിക്കാൻ ആവില്ല.

ഇന്നലെ ടുണീഷ്യയെ എക്സ്ട്രാ ടൈമിൽ തോൽപ്പിച്ചാണ് സെനഗൽ ഫൈനലിലേക്ക് കടന്നത്. ഫൈനലിൽ അൾജീരിയയെ ആണ് സെനഗൽ നേരിടേണ്ടത്. സെനഗൽ ഡിഫൻസിന്റെ മാത്രമല്ല ആ ടീമിലെ തന്നെ പ്രധാന താരമാണ് കൗലിബലി.

Exit mobile version