Site icon Fanport

ലൈപ്സിഗിന്റെ കൊനാറ്റെ ലിവർപൂളിലേക്ക്, കരാർ ധാരണ ആയി

ലൈപ്സിഗ് താരം ഇബ്രാഹിം കൊനാറ്റയെ സ്വന്തമാക്കാനുള്ള വലിയ ക്ലബുകളുടെ ശ്രമത്തിൽ ലിവർപൂൾ വിജയിച്ചിരിക്കുകയാണ്. 21കാരനായ സെന്റർ ബാക്കിനെ ലിവർപൂൾ സ്വന്തമാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരവും ലിവർപൂളും തമ്മിൽ കരാർ ധാരണയിലായി. 2025വരെയുള്ള കരാർ ആകും താരം ഒപ്പുവെക്കുക.

35 മില്യണോളമുള്ള താരത്തിന്റെ റിലീസ് ക്ലോസ് നൽകിയാകും ലിവർപൂൾ ലൈപ്സിഗിൽ നിന്ന് കൊനാറ്റയെ സ്വന്തമാക്കുക. ഉടൻ തന്നെ ഇതു സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകും. വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നാണ് ലിവർപൂൾ ഈ ട്രാൻസ്ഫർ പൂർത്തിയാക്കുന്നത്. വാൻ ഡൈകിന് പങ്കാളി ആയാകും ക്ലോപ്പ് കൊനാറ്റയെ കാണുന്നത്. ഡിഫൻസിലെ പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കാൻ ഈ ഫ്രഞ്ച് യുവതാരത്തിന് ആകും എന്ന് ക്ലബും കരുതുന്നു. ഇതിനകം തന്നെ ഫ്രാൻസിനായി പത്തിൽ അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമാണ് കൊനാറ്റെ.

Exit mobile version