Site icon Fanport

കൗട്ടീനോയേയും നെയ്മറിനെയും പോലെ ആകണമെന്ന് കോമൽ തട്ടാൽ

തന്റെ ഇഷ്ട താരങ്ങളെ കുറിച്ച് പറഞ്ഞ് എ ടി കെയുടെ യുവതാരം കോമൽ തട്ടാൽ. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരങ്ങൾ ബ്രസീലിന്റെ കൗട്ടീനോയും നെയ്മാറും ആണെന്നാണ് ഇന്ത്യയെ അണ്ടർ 17 ലോകകപ്പിൽ പ്രതിനിധീകരിച്ചിട്ടുള്ള യുവതാരത്തിന്റെ അഭിപ്രായം. താൻ നെയ്മറിനെയും കൗട്ടെനോയെയും കണ്ടാണ് വളർന്നത്. ഇപ്പോഴല്ല ഈ താരങ്ങൾ സാന്റോസിന് കളിക്കുന്ന കാലത്തും അണ്ടർ 17 കാലത്തും തൊട്ട് അവരുടെ കളി പിന്തുടരാറുണ്ട്. കോമൽ തട്ടാൽ പറയുന്നു.

അവർ ഫുട്ബോൾ കളിക്കുന്നത് സന്തോഷത്തോടെ ആണ്. അവർ ഫുട്ബോൾ സന്തോഷമായി കണക്കാക്കുന്നു. അതുകൊണ്ട് അവരെ ആണ് മാതൃകയാക്കുന്നത്. ഒരു കാലത്ത് അവരെ പോലെ ആകാൻ തനിക്ക് കഴിയുമെന്നാണ് വിശ്വാസം എന്നും കോമൽ തട്ടാൽ പറഞ്ഞു.

Exit mobile version