കോമൾ തട്ടാൽ ജംഷഡ്പൂർ ജേഴ്സിയിൽ

20കാരനായ കോമൾ തട്ടാലിനെ ജംഷഡ്പൂർ സ്വന്തമാക്കി. മൂന്ന് വർഷത്തെ കരാറിൽ ആണ് ജംഷഡ്പൂർ യുവതാരത്തെ ടീമിൽ എത്തിക്കുന്നത്. 2017 ലെ ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ദേശീയ ടീമിനായി തിളങ്ങിയ താരങ്ങളിലൊരാളായിരുന്നു കോമൽ. എ ടി കെ മോഹൻ ബഗാന്റെ ഭാഗമായിരുന്നു ഇതുവരെ. ഐ എസ് എല്ലിൽ ആകെ 26 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഒരു ഗോളും നേടിയിട്ടുണ്ട്.

“ജംഷഡ്പൂർ എഫ്‌സിക്ക് ഒപ്പം കിരീടങ്ങൾക്കായി പോരാടാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നതിൽ താൻ സന്തുഷ്ടനാണ്. ഫുട്ബോൾ വികസനത്തിന് വളരെയധികം പ്രതിബദ്ധതയുള്ള ഒരു അത്ഭുതകരമായ ക്ലബ്ബാണ് ഇത്. ജാർഖണ്ഡ് സംസ്ഥാനം ജീവിക്കുകയും ഫുട്ബോൾ ശ്വസിക്കുകയും ചെയ്യുന്നു, ഇത് എന്നെ സംബന്ധിച്ചിടത്തോളം ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണെന്ന് എനിക്കറിയാം” കരാർ ഒപ്പുവെച്ച ശേഷം കോമൽ പറഞ്ഞു.

2011ൽ സിക്കിമിലെ നംചി സ്പോർട്സ് അക്കാദമിയിലൂടെയാണ് കോമൽ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് AIFF എലൈറ്റ് അക്കാദമിയിലും താരം ഉണ്ടായിരുന്നു. കോമൽ ഇന്ത്യ U17 ന് വേണ്ടി ആകെ 31 മത്സരങ്ങൾ കളിക്കുകയും ടീമിനായി 8 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.

Exit mobile version