കത്തിയുമായി എത്തിയ കവർച്ചക്കാരോട് പൊരുതി ഓസിലിനെ രക്ഷിച്ച് കൊലാസിനാച്!! (വീഡിയോ)

ആഴ്സണൽ താരങ്ങളായ ഓസിലിനും കൊലാസനിചും നേരെ കവർച്ചാ ശ്രമം. ഇന്നലെ നോർത്ത് ലണ്ടണിൽ വെച്ച് ആണ് കയ്യിൽ കത്തിയുമായി രണ്ട് കവർച്ചക്കാർ ആഴ്സണൽ താരങ്ങൾക്ക് എതിരെ തിരിഞ്ഞത്. മുഖം മറച്ചെത്തിയ സംഘം കത്തിയുമായി തിരിഞ്ഞപ്പോൾ അവരോട് പൊരുതി കൊലാസിനാച് അവരെ ഓടിക്കുകയായിരുന്നു.

വാഹനത്തിൽ ഉണ്ടായിരുന്ന ഓസിലിനെയും കൊലാസിനാചിന്റെ ധൈര്യമാണ് രക്ഷിച്ചത്. ഒരു തുർക്കിഷ് ഹോട്ടലിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം. ഹോട്ടലിലെ സ്റ്റാഫുകളും താരങ്ങളുടെ സഹായത്തിന് എത്തി. ആക്രമികൾ രക്ഷപ്പെട്ടു എങ്കിലും പോലീസ് അവർക്കായി അന്വേഷണം തുടരുകയാണ്. താരങ്ങൾ സുരക്ഷിതരാണെന്ന് ആഴ്സണൽ ക്ലബും അറിയിച്ചു.

https://twitter.com/JuanDirection58/status/1154496509364363275?s=19

Exit mobile version