Site icon Fanport

നാലാം സ്ഥാനത്ത് ഇറങ്ങാനുള്ള തീരുമാനം തെറ്റിയെന്ന് കോഹ്ലി

ഇന്നലെ ഓസ്ട്രേലിയക്ക് എതിരെ നടത്തിയ ബാറ്റിംഗ് പരീക്ഷണം പരാജയപ്പെട്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സമ്മതിച്ചു. ഇന്നലെ ധവാനെയും രാഹുലിനെയും ഒരേ സമയത്ത് ടീമിൽ ഉൾപ്പെടുത്തിയതോടെ കോഹ്ലിയുടെ ബാറ്റിംഗ് സ്ഥാനം നാലാമത്തേക്ക് താഴ്ന്നിരുന്നു. നാലാമത് ഇറങ്ങിയ കോഹ്ലി 16 റൺസ് മാത്രം എടുത്ത് പുറത്താവുകയും ചെയ്തു. ഇത് ഇന്ത്യയുടെ ബാറ്റിങിന്റെ ആകെ താളം തെറ്റിച്ചു.

താൻ നാലാമത് ഇറങ്ങാനുള്ള തീരുമാനം ശരിയായില്ല എന്ന് കോഹ്ലി പറഞ്ഞു. താൻ നാലാമത് ഇറങ്ങിയപ്പോൾ ഒക്കെ ഇതേ പോലെ മോശമായാണ് പ്രതിഫലിച്ചത് എന്നും കോഹ്ലി ഓർമ്മിപ്പിച്ചു. ഈ തീരുമാനം മാറ്റുന്നത് ചിന്തിക്കും എന്നും വൺ ഡൗണായി തന്നെ കോഹ്ലി അടുത്ത മത്സരത്തിൽ എത്തും എന്നും കോഹ്ലി പറഞ്ഞു. ഇന്നലെ ഓസ്ട്രേലിയയോട് 10 വിക്കറ്റിന്റെ തോൽവി ആണ് ഇന്ത്യ ഏറ്റുവാങ്ങിയത്.

Exit mobile version