“സിക്സ് അടിച്ചത് കോഹ്ലി ആയത് കൊണ്ട് പ്രശ്നമില്ല, വേറെയാരെങ്കിലും ആണെങ്കിൽ വേദനിച്ചേനെ” – റൗഫ്

Newsroom

Picsart 22 12 01 17 25 37 542
Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പിനിടയിൽ പാകിസ്താന് എതിരായ മത്സരത്തിൽ വിരാട് കോഹ്ലി ഹാരിസ് റൗഫിന്റെ പന്തിൽ അടിച്ച രൺയ്യ് സിക്സുകൾ ഏറെ ചർച്ചാ വിഷയം ആയിരുന്നു. ഇപ്പോൾ ആ സിക്സിനെ കുറിച്ച് ഹാരിസ് റൗഫും സംസാരിച്ചു. തന്നെ അടിച്ച സിക്സുകൾ കോഹ്ലിയുടെ ക്ലാസാണ് കാണിക്കുന്നത് എന്ന് റൗഫ് പറഞ്ഞു.

കോഹ്ലി 22 12 01 17 25 51 726

അദ്ദേഹം ആ സിക്സറുകൾ അടിച്ച രീതി, മറ്റൊരു കളിക്കാരനും എന്റെ ബൗളിംഗിൽ നിന്ന് ഇത്തരമൊരു ഷോട്ട് അടിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല എന്ന് റൗഫ് പറഞ്ഞു.

ദിനേശ് കാർത്തികോ ഹാർദിക് പാണ്ഡ്യയോ ആണ് ആ സിക്‌സറുകൾ അടിച്ചിരുന്നെങ്കിൽ, എനിക്ക് വേദനിക്കുമായിരുന്നു, പക്ഷേ അത് കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് വന്നത് കോണ്ട് വേദനയില്ല. അദ്ദേഹം തികച്ചും വ്യത്യസ്തമായ ക്ലാസാണ്. റൗഫ് കൂട്ടിച്ചേർത്തു.

സ്ക്വയറിൽ ബൗണ്ടറി ലൈൻ ദൂരെ ആയതിനാൽ ആ ലെങ്തിൽ ഒരു സ്ലോ ബൗൾ എറിയുക ആയിരുന്നു തന്റെ ഉദ്ദേശം. അത്രയും ദൂരെ അയാൾക്ക് എന്നെ അടിക്കാൻ കഴിയുമെന്ന് എനിക്കറിയില്ലായിരുന്നു. ആ ഷോട്ടാണ് അദ്ദേഹത്തിന്റെ ക്ലാസ്. എന്റെ പ്ലാനും നടപ്പിലാക്കിയ വിധവും മികച്ചതായിരുന്നു, പക്ഷേ ആ ഷോട്ട് അതിനേക്കാൾ ക്ലാസിയിരുന്നു‌. പാകിസ്താൻ താരം പറഞ്ഞു.