Site icon Fanport

ആർ സി ബിയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് കോഹ്ലിയുടെ പ്രഖ്യാപനം

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായക പദവി താൻ ഒഴിയും എന്ന് വിരാട് കോഹ്ലി പ്രഖ്യാപിച്ചു. ഈ ഐ പി എൽ സീസൺ അവസാനത്തോടെ താൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് കോഹ്ലി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ ഐ പി എൽ സീസൺ തന്റെ ആർ സി ബി ക്യാപ്റ്റൻ ആയുള്ള അവസാന സീസൺ ആയിരിക്കും എന്ന് കോഹ്ലി പറഞ്ഞു. എന്നാൽ ആർ സി ബിയിൽ താൻ തുടരും എന്നും തന്റെ ഐ പി എല്ലിലെ അവസാന മത്സരം വരെ താ‌ൻ ആർ സി ബിയിൽ തന്നെ ആയിരിക്കും എന്നും കോഹ്ലി പറഞ്ഞു.

ഇന്ത്യൻ ടീമിന്റെ ടി20 ക്യാപ്റ്റൻസി ഒഴിയാനും കോഹ്ലി നേരത്തെ തീരുമാനിച്ചിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും ഒപ്പം തന്റെ ബാറ്റിംഗിലും കൂടുതൽ ശ്രദ്ധ കൊടുക്കാൻ വേണ്ടിയാണ് കോഹ്ലി ചെറിയ ഫോർമാറ്റിലെ ക്യാപ്റ്റൻസി ഒഴിയുന്നത്. അവസാന സീസൺ തന്റെ ആദ്യ ഐ പി എൽ കിരീടം നേടി അവസാനിപ്പിക്കുക ആകും കോഹ്ലിയുടെ ലക്ഷ്യം.

Exit mobile version