അതിവേഗത്തില്‍ 20000 അന്താരാഷ്ട്ര റണ്‍സ് പൂര്‍ത്തിയാക്കുന്ന വ്യക്തിയായി വിരാട് കോഹ്‍ലി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ഇരുപതിനായിരം റണ്‍സ് നേടുന്ന ക്രിക്കറ്ററായി വിരാട് കോഹ്‍ലി. സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയന്‍ ലാറയും 453 ഇന്നിംഗ്സുകളില്‍ നിന്ന് സ്വന്തമാക്കിയ നേട്ടം ഇന്ന് വിന്‍ഡീസിനെതിരെയുള്ള തന്റെ ഇന്നിംഗ്സിനിട 417 ഇന്നിംഗ്സുകളില്‍ നിന്ന് കോഹ്‍ലി പൂര്‍ത്തിയാക്കുകയായിരുന്നു.

റിക്കി പോണ്ടിംഗ്(464 ഇന്നിംഗ്സ്), എബി ഡി വില്ലിയേഴ്സ്(483 ഇന്നിംഗ്സ്), ജാക്വസ് കാല്ലിസ്(491 ഇന്നിംഗ്സ്) എന്നിവരാണ് പട്ടികയിലെ മറ്റ് പ്രധാന താരങ്ങള്‍.

Exit mobile version