Site icon Fanport

“ചേത്രിക്ക് വേണ്ടി ഇന്ത്യ ലോകകപ്പ് യോഗ്യത നേടണം” – കോഹ്ലി

ഇന്ത്യൻ ഫുട്ബോൾ ടീം അധികം താമസിയാതെ ലോകകപ്പിന് യോഗ്യത നേടും എന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി. ഫിഫയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ ഫുട്ബോളിനെ കുറിച്ചുള്ള പ്രതീക്ഷകൾ കോഹ്ലി പങ്കുവെച്ചത്. ഒരുപാട് യുവതാരങ്ങൾ അവസാന കുറച്ച് വർഷങ്ങൾ കൊണ്ട് ഇന്ത്യൻ ടീമിൽ എത്തി. അവർ ഇന്ത്യൻ ടീമിന് അടുത്ത് തന്നെ ലോകകപ്പ് യോഗ്യത നേടിക്കൊടുക്കും എന്ന് കോഹ്ലി പറഞ്ഞു.

ഇന്ത്യൻ നായകനായ സുനിൽ ഛേത്രി ഒരു ലോകകപ്പ് കളിച്ചില്ല എന്നത് ദുഖകരമാണെന്നും കോഹ്ലി പറഞ്ഞു. ഛേത്രി ഇന്ത്യൻ ടീമിനായി പകരം വെക്കാൻ ഇല്ലാത്ത അത്ര സംഭാവന ചെയ്തിട്ടുണ്ട്. ഇന്ത്യൻ ടീമിലെ ഒരോ താരങ്ങളും ഛേത്രിക്ക് വേണ്ടി ഇന്ത്യയെ ലോകകപ്പിൽ എത്തിക്കാൻ ശ്രമിക്കണം. ഛേത്രിയെ മനസ്സിൽ വെച്ച് അത് ഒരു ഊർജ്ജമാക്കി കണ്ട് എല്ലവരും പൊരുതണമെന്നും കോഹ്ലി അഭിപ്രായപ്പെട്ടു.

Exit mobile version