Site icon Fanport

സച്ചിൻ ടെണ്ടുൽക്കറുടെ സെഞ്ചുറി റെക്കോർഡ് വിരാട് കോഹ്‌ലി മറികടക്കുമെന്ന് ബ്രെറ്റ് ലീ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ 100 സെഞ്ചുറികൾ എന്ന റെക്കോർഡ് വിരാട് കോഹ്‌ലിക്ക് മറികടക്കാനാവുമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രെറ്റ് ലീ. വിരാട് കോഹ്‌ലി 7-8 വർഷം കളിക്കുകയാണെങ്കിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് ബ്രെറ്റ് ലീ പറഞ്ഞു. സച്ചിൻ ടെണ്ടുൽക്കർക്ക് ഏകദിനത്തിൽ 49 സെഞ്ചുറികളും ടെസ്റ്റിൽ 51 സെഞ്ചുറികളുമാണ് ഉള്ളത്. എന്നാൽ 248 ഏകദിന മത്സരങ്ങളിൽ നിന്ന് 43 സെഞ്ചുറിയും 86 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 27 സെഞ്ചുറിയുമാണ് വിരാട് കോഹ്‌ലിക്ക് ഉള്ളത്.

സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാനുള്ള പ്രതിഭയും ഫിറ്റ്നസ്സും മാനസിക ആരോഗ്യവും വിരാട് കോഹ്‌ലിക്കുണ്ടെന്നും എന്നാൽ ഞമ്മൾ ക്രിക്കറ്റിന്റെ ദൈവമായ സച്ചിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും എങ്ങനെ ഒരാൾക്ക് ദൈവത്തെ മറികടക്കാനാവുമെന്നത് കാത്തിരുന്ന് കാണാമെന്നും ബ്രെറ്റ് ലീ പറഞ്ഞു. ഓസ്‌ട്രേലിയക്ക് വേണ്ടി 76 ടെസ്റ്റുകളും 221 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് ബ്രെറ്റ് ലീ.

Exit mobile version