“ആസ്വദിക്കാൻ കഴിയാത്ത കാര്യങ്ങളിൽ താൻ തുടരില്ല” ക്യാപ്റ്റൻസി ഒഴിയാനുള്ള കാരണം വ്യക്തമാക്കി കോഹ്ലി രംഗത്ത്

ആർ സി ബിയുടെയും ഇന്ത്യയുടെ ക്യാപ്റ്റൻസി ഉപേക്ഷിച്ചതിൽ മനസ്സ് തുറന്ന് വിരാട് കോഹ്ലി. തനിക്ക് ആസ്വദിക്കാൻ കഴിയുന്ന കാര്യമേ താൻ ചെയ്യാറുള്ളൂ എന്ന് കോഹ്ലി പറഞ്ഞു. “ഞാൻ വേണ്ടതിലും കൂടുതൽ സമയം കാര്യങ്ങൾ മുറുകെ പിടിക്കുന്ന ആളല്ല. എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് എനിക്കറിയാമെങ്കിലും, ഞാനൊരു പ്രക്രിയ ആസ്വദിക്കാൻ പോകുന്നില്ലെങ്കിൽ, ഞാൻ അത് ചെയ്യാൻ പോകുന്നില്ല.” കോഹ്ലി പറഞ്ഞു.

“നിങ്ങളുടെ സാഹചര്യത്തിലല്ലാതെ ആളുകൾക്ക് നിങ്ങളുടെ തീരുമാനങ്ങൾ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. പുറത്ത് നിന്ന്, ആളുകൾക്ക് അവരുടേതായ പ്രതീക്ഷകളുണ്ട് ‘ഓ! അതെങ്ങനെ സംഭവിച്ചു? ഞങ്ങൾ ഞെട്ടിപ്പോയി,” എന്നൊക്കെ പറയാം എന്ന് കോഹ്ലി പറഞ്ഞു.

എന്നാൽ ഈ കാര്യങ്ങളിൽ യാതൊരു അത്ഭുതവും ഇല്ല എന്ന് കോഹ്ലി പറഞ്ഞു. തനിക്ക് സ്പേസ് വേണം എന്ന് തോന്നിയപ്പോൾ ആണ് താൻ ക്യാപ്റ്റൻസി ഒഴിയാൻ തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version