പിങ്ക് ബോള്‍ ടെസ്റ്റില്‍ ശതകം, വിരാട് കോഹ്‍ലിയ്ക്ക് 27ാം ടെസ്റ്റ് ശതകം

ബംഗ്ലാദേശിനെതിരെയുള്ള പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം തന്റെ ടെസ്റ്റിലെ 27ാം ശതകം നേടി വിരാട് കോഹ്‍ലി. 23 റണ്‍സില്‍ ബാറ്റിംഗ് പുനരാരംഭിച്ച രഹാനെ തന്റെ അര്‍ദ്ധ ശതം പൂര്‍ത്തിയാക്കിയ ഉടനെ പുറത്തായെങ്കിലും തന്റെ മികച്ച ഫോമില്‍ ബാറ്റിംഗ് തുടര്‍ന്ന വിരാട് കോഹ്‍ലി തന്റെ 27ാം ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കി.

ടെസ്റ്റ് റാങ്കിംഗില്‍ സ്റ്റീവ് സ്മിത്തിന് ഒന്നാം റാങ്കിന് അടിയറവ് വെച്ച കോഹ്‍ലി സ്മിത്തിന്റെ റാങ്കിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഇന്നിംഗ്സാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ പടുത്തുയര്‍ത്തുന്നത്. ഈ ഇന്നിംഗ്സിനെ വലിയൊരു ഇന്നിംഗ്സായി മാറ്റി താരങ്ങള്‍ തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നതാവും കോഹ്‍ലിയുടെ ലക്ഷ്യം.

Exit mobile version