“കെ എൽ രാഹുൽ നെറ്റ്സിൽ നന്നായി ബാറ്റു ചെയ്യുന്നു” , ടീമിൽ നിന്ന് മാറ്റില്ല എന്ന് ദ്രാവിഡ്

Picsart 22 11 01 13 11 12 434

കെ എൽ രാഹുലിനെ ആദ്യ ഇലവനിൽ നിന്ന് മാറ്റാൻ ആരാധകർ ആവശ്യപ്പെടുന്നുണ്ട് എങ്കിലും താരം ആദ്യ ഇലവനിൽ തുടരും എന്ന് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു. കെ എൽ രാഹുൽ ലോകകപ്പിൽ ഇതുവരെ രണ്ടക്കം കണ്ടിട്ടില്ല. എന്നാൽ താരത്തിൽ ടീമിന് പൂർണ്ണ വിശ്വാസം ഉണ്ടെന്നാണ് ഇന്ത്യൻ കോച്ച് പറയുന്നത്.

Klrahul രാഹുല്‍

രാഹുൽ ഒരു മികച്ച കളിക്കാരനാണ്, തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡും ഉണ്ട്. അവൻ നെറ്റ്സിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ട്. ദ്രാവിഡ് പറഞ്ഞു.

ഈ കാര്യങ്ങൾ കരിയറിൽ സംഭവിക്കാം എന്നും ഒരു ടി20 മത്സരത്തിൽ എല്ലാം കഠിനമാണ് എന്നും രാഹുൽ പറയുന്നു. ഈ ടി20 ലോകകപ്പിൽ മുൻനിര ബാറ്റ്‌സ്മാൻമാർക്ക് ഒന്നും എളുപ്പമായിരുന്നില്ല. ദ്രാവിഡ് മാധ്യമങ്ങളോട് പറഞ്ഞു.

Picsart 22 11 01 13 11 30 495

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരിശീലന മത്സരത്തിൽ, മിച്ചൽ സ്റ്റാർക്ക്, പാട്രിക് കമ്മിൻസ് എന്നിവർക്ക് എതിരെ രാഹുൽ മികച്ച രീതിയിൽ ബാറ്റു ചെയ്തിരുന്നു. എല്ലാം ശരിയാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
അവന്റെ മേന്മ നമുക്കെല്ലാം അറിയാം, അവൻ ശരിക്കും ഇത്തരം സാഹചര്യങ്ങൾക്കും, ഇത്തരത്തിലുള്ള പിച്ചുകൾക്കും അനുയോജ്യമാണ്. ദ്രാവിഡ് കൂട്ടിച്ചേർത്തു.